പാനൂര്‍: വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികാഘോഷം നാളെ സമാപിക്കും.ആഘോഷത്തിന്റെ ഭാഗമായി ഇന്ന്് കാലത്ത് 5 മണിക്ക് വിഷുകണി, വിഷുകൈനീട്ടം. 12.30ന് വിഷുസദ്യ. 5.30ന് സര്‍പ്പബലി, ദീപാരാധന. 7ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സിനിമസംവിധായകന് അലിഅക്ബര്‍ ഉദ്ഘാടനം ചെയ്യും. നിഹാരിക .എസ്.മോഹനന് മുഖ്യാതിഥിയാകും. ശങ്കരന് പുന്നാട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നാടകം പ്രജാപതി. സമാപന ദിനത്തില്‍ 12 ന് പ്രഭാഷണം. 12.30ന് സമൂഹസദ്യ. 6.30ന് ദീപ സമര്‍പ്പണം, തായമ്പക. 7 ന് സാംസ്കാരിക സമ്മേളനം സീരിയല്‍ താരം ബേബി നിരഞ്ജന ഉദ്ഘാടനം ചെയ്യും. ഡോ.പീയൂഷ്.എം.നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും.തുടര്‍ന്ന് നൃത്തനൃത്ത്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: