കണിയൊരുക്കാന്‍ മലയാളികള്‍ക്ക് കൊന്നപ്പൂവ് നിര്‍ബന്ധമാണ്. നാട്ടുമ്പുറത്ത് ഇത് സുലഭമാണു താനും. നഗരങ്ങളില്‍ താമസിക്കുന്നവരാണ് മിക്കപ്പോഴും കൊന്നപ്പൂവിനു ദൗര്‍ലഭ്യം നേരിടുന്നത്. എന്നാല്‍ ഇതിന് പരിഹാരമായി സിന്തറ്റിക് കൊന്നപ്പൂക്കളെത്തിയിരിക്കുന്നു.
വടക്കന്‍ കേരളത്തിലാണ് സിന്തറ്റിക് കൊന്നപ്പൂക്കള്‍ വിഷുവിപണി കീഴടക്കിയിരിക്കുന്നത്. ദല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഈ പൂക്കളുടെ വരവ്. ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതിനാല്‍ പൂക്കള്‍ക്ക് ആവശ്യക്കാരേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: