മുംബൈ: വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രഭാഷണങ്ങള്‍ നടത്തിയതിന് അന്വേഷണം നേരിടുന്ന സക്കീര്‍ ഇപ്പോള്‍ സൗദി അറേബ്യയിലാണ്.
സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസില്‍ സക്കീറിനെതിരെ അറസ്റ്റ് വാറന്റ് വേണമെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാനുള്ള നിര്‍ദേശം പല തവണ സക്കീര്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടഷന്റെ മറവില്‍ ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് സക്കീറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: