ഇടുക്കി: അടിമാലിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. എറണാകുളം കുന്നത്ത്നാട് കിഴക്കമ്പലം താമരച്ചാല്‍ വടക്കേല്മുഴുവാന്ഞ്ചേരിയില് ചിക്കു ജോസ് (22), കണയന്നൂര്‍ തൃക്കാകര നോര്‍ത്ത് വടകോട് കങ്ങരപ്പടി കണ്ണിമോളകത്ത് അനുഗ്രഹ് (22) എന്നിവരാണ് നര്‍ക്കോട്ടിക് സ്ക്വാഡിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 27 ഗ്രാം കഞ്ചാവും സഞ്ചരിക്കാന്‍ ഉപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തു. ഇരുമ്പുപാലത്ത് നിന്നും ഇന്നലെ രാവിലെയാണ് പ്രതികള്‍ പിടിയിലാകുന്നത്. മുമ്പും നിരവധി തവണ ഇവിടെ നിന്നും കഞ്ചാവ് വാങ്ങിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിച്ച് വരുകയാണെന്നും സ്വന്തം ഉപയോഗത്തിനായാണ് ഇരുവരും കഞ്ചാവ് വാങ്ങിയതെന്നുമാണ് എക്സൈസ് സംഘം നല്കുന്ന വിവരം.
സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജി ജെ വര്‍ഗീസ്, ജീവനക്കാരായ സുകു കെ വി, സാഗര്‍ സി സി, സുനില്‍, അരുണ്‍, അനൂപ് തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: