വീട് കുത്തിത്തുറന്ന് 150 കിലോ കുരുമുളക് കവര്‍ന്നു

Thursday 13 April 2017 8:40 pm IST

കഞ്ഞിക്കുഴി: പഴയരിക്കണ്ടത്ത് വീട് കുത്തിത്തുറന്ന് 150 കിലോ ഉണക്ക കുരുമുളക് കവര്‍ന്നു. പഴയരിക്കണ്ടം കടുവാക്കുഴ പുലിയള്ളുംപുറത്ത് സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരുമാസമായി സുരേഷും കുടുംബവും തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സുരേഷിന്റെ പരാതിയെത്തുടര്‍ന്ന് കഞ്ഞിക്കുഴി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള സംഘവും സ്ഥലത്ത് പരിശോധന നടത്തി. സുരേഷിന്റെ വീടുമായി അടുപ്പമുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് കണക്ക്കൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.