ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

Thursday 13 April 2017 8:42 pm IST

മാനന്തവാടി: നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ "വിഷ രഹിത വിഷു " പദ്ധതിയുടെയും കൃഷി വകുപ്പിന്റെ കലാലയ പച്ചക്കറി കൃഷി പദ്ധതിയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ശ്രീ.ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചു.വിദ്യാലയങ്ങളിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്കുമെന്ന് അദ്ദേഹം പറഞ്ഞു. വെണ്ട ,വഴുതന, തക്കാളി, പയർ, പച്ചമുളക്, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പാൾ ഡോ.കെ.സജിത് പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്തിൽ നിന്ന് ആദ്യ വില്പന സ്വീകരിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്ത ഹരിത പച്ചക്കറി തോട്ടത്തിന് ,' വയനാട് ജില്ലയിലെ പൊതു സ്ഥാപനങ്ങളിലെ മികച്ച ജൈവ പച്ചക്കറി തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത്, വി.കൃഷ്ണപ്രസാദ്, വളണ്ടിയർ സെക്രട്ടറിമാരായ മുഹമ്മദ് അസ്‌ലം പി.പി, അബ്ദുൽ വാസിഹ് കെ.എ, റിനീഷ് സി തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നല്കി വരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.