വേനല്‍ മഴ; കൊന്നത്തടിയില്‍ വ്യാപക നാശം

Thursday 13 April 2017 8:41 pm IST

അടിമാലി: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച കാറ്റിലും മഴയിലും കൊന്നത്തടിയില്‍ വ്യാപക നാശം. നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് നിരവധി  പോസ്റ്റുകള്‍ ഒടിഞ്ഞു വീണു, ലൈനുകള്‍ തകരാറിലായി. കമ്പി ലൈനില്‍ കണക്കന്‍ചേരില്‍ ജനാര്‍ദ്ദനന്റെ വീട് മരം വീണ് തകര്‍ന്നു. ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. കൊക്കോയും, ജാതിയുമുള്‍പ്പെടെയുള്ള ആദായങ്ങളും നശിച്ചു. കുഴുപ്പില്‍ ഓമനക്കുട്ടന്റെ വീടിനു മുളിലേക്ക് തെങ്ങ് വീണു.  വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളും നശിച്ചു. ഇഞ്ചപ്പതാലില്‍ കോതോലിക്കല്‍ സജീവന്റെ വീടും, കര്‍പോര്‍ച്ചും, തൊഴുത്തും തകര്‍ന്നിട്ടുണ്ട്.വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടത്തിന്റെ കണക്ക് ഇതുവരെ ശേഖരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.