വണ്ടന്മേട്: മലഞ്ചരക്ക് കടയില്‍ നിന്നും പണംവെച്ച് ചീട്ടുകളിച്ച ഏഴ് അംഗ സംഘം പിടിയില്‍. നെറ്റിത്തൊഴു പാലാക്കണ്ടം ടൗണിലെ തച്ചിരിക്കില് ബിജോയിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നുമാണ് സംഘം പിടിയിലാകുന്നത്. കടയുടമയ്ക്കമാണ് പിടിയിലായത്. ഇവരില്‍ നിന്നും 4870 രൂപയും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടുന്നത്. അഡി. എസ്ഐ ഒ ജി ഷാജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: