പാനൂര്‍: മേനപ്രം, വലിയാണ്ടി പീടിക മേഖലയില്‍ ഭ്രാന്തന് നായയുടെ ശല്യം. മൂന്നു പേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. മേനപ്രം കക്കാന്റെവിടെ നിധീഷ് (28), കക്കാന്റെവിടെ മീത്തല്‍ ലക്ഷ്മി (73), വലിയാണ്ടി പീടികയില്‍ കളത്തില്‍ താഴെ കുനിയില്‍ അഷ്റഫിന്റെ മകന് അഹദല്‍ (11) എന്നിവര്‍ക്കും രണ്ടു പശുക്കള്‍ക്കും ഒരു ആടിനും ഭ്രാന്തന് നായയുടെ കടിയേറ്റു. പുലര്‍ച്ചെ നാല് മണിയോടെ ആടുകള്‍ ബഹളം വെയ്ക്കുന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയ നിധീഷിന്റെ മുതുകിനാണ് സാരമായി കടിയേറ്റത്. പ്രഭാത നമസ്ക്കാരത്തിനു പള്ളിയില്‍ പോയി തിരിച്ചു വരുന്ന സമയത്താണ് അഹദലിനു കടിയേറ്റത്. മേനപ്രം പുതുക്കുടിയിലെ നാണുവിന്റെയും കേളോത്ത് താഴെ കുനിയില്‍ പുഷ്പയുടെയും പശുക്കളെയും നായ കടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: