ചില ജില്ലാ ബാങ്കുകള്‍ വഴിമാറി സഞ്ചരിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Monday 22 May 2017 8:27 pm IST

കോഴിക്കോട്: ചില ജില്ലാ ബാങ്കുകള്‍ വഴിമാറി സഞ്ചരിക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രാഥമിക കാര്‍ഷികസഹകരണ മേഖലയെ ശക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഇംഗ്ലീഷ് പള്ളി ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി കാലാവധി 10 വര്‍ഷമാക്കുകയും ഒരാള്‍ക്ക് രണ്ട് ടേം എന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സ് മുന്നോട്ട് വെക്കുന്നു. ജില്ലാ ബാങ്കുകള്‍ കാര്‍ഷിക വായ്പ കുറയ്ക്കുന്നതിനെ അംഗീകരിക്കാനാവില്ല. കൃഷിക്കാര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാനും സാധാരണക്കാരുടെ ഇടപാടുകള്‍ സുഗമമാക്കാനും മലയാളത്തിന്റെ മണമുള്ള കേരള ബാങ്കുകള്‍ സര്‍ക്കാര്‍ രൂപീകരിക്കും. എസ്ബിടി നഷ്ടപ്പെട്ട നമുക്ക് കേരളത്തിന്റേതായ ബാങ്ക് ആവശ്യമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ബാങ്ക് ചെയര്‍മാന്‍ എം. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എംഎല്‍എ, കെ.പി. ബഷീര്‍, ഇ. സുനില്‍ കുമാര്‍, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, സൗഫിയ അനീഷ്, ടി.സി. ബിന്ദുരാജ്, കെ. ദാമോദരന്‍, കെ.സി. രവീന്ദ്രന്‍, കെ. സേതുമാധവന്‍, കെ.എം. ഫെഫീക്ക്, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.