ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തില്‍ ആറങ്ങോട്ടുകര അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ അംബേദ്കര്‍ കോളനിയിലെ കിണറുകള്‍ ജനുവരിയോടെതന്നെ വറ്റിയിരുന്നു.
45കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ നിലവില്‍ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളംകയറാറില്ല.
200 രൂപമുതല്‍ 500 രൂപവരെ നല്കി വാഹനങ്ങളിലാണ് കോളനി നിവാസികള്‍ കുടിവെള്ളം എത്തിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ 15ലക്ഷംരൂപ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അംബേദ്കര്‍ കോളനിയിലെ വീടുകളില്‍ പൈപ്പ്ലൈന് എത്തിക്കുന്ന കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ പദ്ധതി നടത്തിപ്പിലെ അഴിമതിമൂലം പൈപ്പ് ലൈന്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉപഭോക്താക്കളില്‍ നിന്ന് പണം പിരിച്ച് പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തിലാണ് കോളനി നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: