ചാലക്കുടി: കളഞ്ഞു കിട്ടിയ പണം തിരികെ നല്കി പതിനാലുകാരന് മാതൃകയായി. വെള്ളാംച്ചിറയില് പ്ലാസ്റ്റിക് കമ്പനി നടത്തി വരുന്ന കണ്ണൂര്‍ സ്വദേശി കളപുരക്കല്‍ അനൂപിന്റെ പണമാണ് കഴിഞ്ഞ ഞായറാഴ്ച തുമ്പൂര്‍ മുഴിയില്‍ വെച്ച് നഷ്ടപ്പെട്ടത്. പതിനയ്യായിരം രൂപയാണ് കളഞ്ഞു പോയത്. ചാലക്കുടി ക്രസന്റ് സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കെ.കെ.റോഡില്‍ പള്ളിമുറ്റത്ത് റിസ നസീറിനാണ് പണം ലഭിച്ചത്. വ്യാഴാഴ്ച സ്റ്റേഷനില്‍ വെച്ച് എ,എസ്ഐമാരായ സി.കെ.സുരേഷ്, ഷാജു എടത്താടന്‍, സജു വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ വെച്ച് റിസ നസീര്‍ അനൂപിന് പണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: