കോട്ടയം: കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനം ജൂലൈ 8,9 തീയതികളില്‍ കുറിച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തോടെ ഗണക വിഭാഗങ്ങളുടെ ഐക്യം യാഥാര്‍ഥ്യമാകും. സമുദായത്തോടുളള അവഗണനയ്ക്കതിരെയുള്ള മുന്നിറിയിപ്പാകും സമ്മേളനമെന്ന് അവര്‍ പറഞ്ഞു.
ഗണകവിഭാഗങ്ങള് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, ജ്യോതിഷവും പാരമ്പര്യ വൈദ്യവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. പത്ര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജേഷ് കെ. രവി, എസ്.കെ. വിജയന്, മോഹന്‍രാജ്, സജീവ്, സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: