കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ഹിന്ദുമഹാസംഗമം ഇന്ന് മുതല്‍ 16വരെ നടക്കും. ഇന്ന് രാവിലെ 6ന് ഹിന്ദുമഹാസംഗമം ചെയര്മാന് കെ.എന്‍.നാരായണന് നമ്പൂതിരി പതാക ഉയര്‍ത്തും. തുടര്‍ന്ന് 7ന് ഭജന, വൈകുന്നേരം 5.30ന് സാംസ്കാരികസമ്മേളനം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ആചാര്യ ഗോപാലകൃഷ്ണ വൈദിക് മുഖ്യപ്രഭാഷണം നടത്തും. സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍, ബിന്ദുമോഹന്‍, കെ. യു. ശാന്തകുമാര്‍, ആര്. യദുകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
15ന് രാവിലെ 6.30ന് നാരായണീയ പാരായണം, 7.30ന് മനമോഹന നാമരസം, വൈകിട്ട് 3ന് കളരിപ്പയറ്റ്, 5ന് തിരുവാതിരകളി, 6.30ന് സത്സംഗത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.
16ന് രാവിലെ 9.30ന് യോഗ, 10.30ന് ദേശഭക്തിസംഗമത്തില് അഡ്വ. എന്‍. ശങ്കര്‍ റാം പ്രഭാഷണം നടത്തും, വൈകിട്ട് 3.30ന് ഓര്‍ഗന്‍ ഫ്യൂഷന്‍, 4.30ന് വാവ സുരേഷിന്റെ ഉരഗപര്‍വം, 6ന് സത്സംഗ സമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍കെ. എന്‍. നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യാതിഥിയാകും. വാവ സുരേഷ്, അജേഷ് ബാബു എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: