മുണ്ടക്കയം: വിഷുവും ഈസ്റ്ററും പൊടിക്കാന്‍ അനധികൃത വിദേശ മദ്യ കച്ചവടം സജീവം, മുണ്ടക്കയത്ത് 25 ലിററര്‍ വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍ .
മലയോര മേഖലയില്‍ അനധികൃത മദ്യകച്ചവടം വ്യാപകമാകുന്നു. ഈസ്റ്റര്‍ വിഷു ദിനങ്ങളില്‍ അമിത വിലയ്ക്ക് വില്‍ക്കുവാനായി കൊണ്ടുപോയ 25 ലിറ്റര്‍ വിദേശ മദ്യം പൊലീസ് പിടികൂടി. രണ്ട് പേര് അറസ്റ്റില്‍. മൂക്കംപെട്ടി സ്വദേശികളായ ഇലവുങ്കല്‍ ബിനുമോന്(33), കോട്ടകുഴി ജിനേഷ് (34) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പൈങ്ങണ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഓട്ടോറിക്ഷയില്‍ മദ്യവുമായി എത്തിയ ഇവര്‍ പിടിയിലായത്. ലിറ്ററിന് 380 രൂപ വിലവരുന്ന 25 കുപ്പികള്‍ ബാഗിനുള്ളിലും ഓട്ടോറിക്ഷയിലുമായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡ്രൈഡേ ദിവസങ്ങളില്‍ 600 മുതല്‍ 700 രൂപ വരെ ഇരട്ടിവിലയ്ക്ക് വില്‍ക്കുവാനാണ് മദ്യം കൊണ്ടുപോകുന്നതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. എസ്ഐ പ്രസാദ് ഐബ്രഹാം വര്‍ഗീസ്, അഡീഷണല്‍ എസ്ഐ എംഎ മാത്യു, സിപിഒമാരായ സി.എ സന്തോഷ്, സിജി കുട്ടപ്പന്, ബിബിന്‍ കരുണാകരന് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: