ചേനപ്പാടി: കണ്ണമ്പള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സത്തിനു മുന്നോടിയായി ഭാഗവത പാരായണയജ്ഞം 15 മുതല്‍ 21 വരെ നടക്കും. 23നാണ് പത്താമുദയ മഹോത്സവം. തന്ത്രി പുന്നശേരിഇല്ലം വിനോദ് .എന്‍. നമ്പൂതിരിയുടെയും മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. പി.ജി. റെജി, സുരേന്ദ്രന്, രാജമ്മ എന്നിവര്‍ ഭാഗവത പാരായണം നടത്തും.
22ന് 7.30 മുതല്‍ വിശേഷാല്‍പൂജകള്‍, 9ന് സര്‍പ്പപൂജ. വൈകിട്ട് 7ന് ഭജന, രാത്രി 8ന് മിമിക്സ്. 23ന് പത്താമുദയം, 7.30ന് കലശപൂജ, 10.30ന് പൊങ്കാലനിവേദ്യം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്. ഭദ്രദീപപ്രകാശനം-പി.പി. വിജയകുമാര്‍. വൈകിട്ട് 5.30ന് സന്ധ്യാമേളം, രാത്രി 8.30ന് താലപ്പൊലി എതിരേല്പ്, 9ന് ഗുരുതി. കലാവേദിയില്‍ രാത്രി 7ന് നൃത്തസന്ധ്യ, 8.30ന് നൃത്താഞ്ജലി, 10ന് ഗാനമേള.
മുഖ്യ രക്ഷാധികാരി ജയകൃഷ്ണന് കുറ്റിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന് കൊല്ലംപറമ്പില്‍ ജോയിന്റ് കണ്‍വീനര്‍ ലൈജു, ദേവസ്വം പ്രസിഡന്റ് വി.എം. സനോജ്, സെക്രട്ടറി ഗോപാലകൃഷ്ണന് ചെങ്കല്ലുങ്കല്‍, ട്രഷറര്‍ ജയദേവന്, ശാന്തമ്മ, സരസമ്മ, അഖില്‍, ബൈജു എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: