ലണ്ടന്‍: ഇസ്താംബൂള്‍ വഴി സിറിയയിലേക്കു കടന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച പതിനേഴുകാരിയെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഐഎസ് കേന്ദ്രങ്ങളുമായി ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ടാണ് സിറിയയിലേക്കു കടക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചത്. ഇതിനായി ഇസ്താംബൂളിലേക്ക് വിമാന ടിക്കറ്റും ബുക് ചെയ്തു.
കുറച്ചു കാലമായി ഈ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സെന്‍ട്രല്‍ ലണ്ടനില്‍ വെച്ചായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: