മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജ് അടിച്ചു തകര്‍ക്കുന്നതിന് നേതൃത്വം നല്കിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കോളേജ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തില്‍ മന്ത്രി ജി.സുധാകരന് പങ്കുണ്ടെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണം.
ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി.എം. പണിക്കര്‍, ഡി.അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, പി. കെ. വാസുദേവന്‍, റ്റി. സജീവ് ലാല്‍, മഠത്തില്‍ ബിജു, സിനില്‍ മുണ്ടപ്പിള്ളി, അഡ്വ. രമണന്‍പിള്ള തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: