കാസര്‍കോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ പടന്നയിലെ വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ് (25) ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച സന്ദേശം അച്ഛന് ലഭിച്ചതായി രഹസ്യന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
മര്‍ഷാദിനെ കാണാതായ സംഭവത്തില്‍ പിതാവ് വി.മുസ്തഫ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഐഎസില്‍ പോയവര്‍ സ്ഥിരമായി ബന്ധുക്കളുമായി ബന്ധപ്പടുന്ന നമ്പറില്‍ നിന്നല്ല സന്ദേശം വന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മുമ്പ് മുര്‍ഷിദിന്റെ കൂട്ടുകാരനായ തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: