ബാലികയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Monday 22 May 2017 6:51 pm IST

റിനുമോന്‍

കട്ടപ്പന: പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കട്ടപ്പന വെട്ടിക്കുഴക്കവല ചെറുവള്ളി റിനുമോന്‍(21) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ 2016 ഏപ്രില്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തെത്തി വിവാഹ വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്.

ഇതിനുശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ നിര്‍ദേശാനുസരണം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ചെല്‍ഡ് ലൈനും ഇതുസംബന്ധിച്ച് സൂചന ലഭിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.