കൊല്‍ക്കത്ത: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന് പൂനെ സൂപ്പര്ജെയ്ന്റ്സ് താരം എം.എസ്. ധോണി മികച്ച ട്വന്റി20 താരമല്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. എന്നാല്‍, മികച്ച ഏകദിന താരമെന്നും ഗാംഗുലി പറഞ്ഞു.
ധോണിയുടെ ട്വന്റി20 കരിയര്‍ പരിശോധിച്ചാല്‍ ഒരു അര്‍ധശതകം മാത്രമാണുള്ളത്. ധോണിയെ പോലുള്ള താരത്തിന് അനുയോജ്യമല്ല ഈ കണക്ക്. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് ഞാനാണെങ്കില്‍ ധോണിയെ പരിഗണിക്കും. എന്നാല്‍, അദ്ദേഹം റണ്‍സ് കണ്ടെത്തണം, ഗാംഗുലി പറഞ്ഞു.
ഐപിഎല്ലില്‍ ആദ്യമായി നായകനല്ലാതെ കളിക്കുന്ന ധോണി മൂന്നു കളികളില്‍ ഇത്തവണ നേടിയത് 12, 5, 11 റണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: