ഇടുക്കി: കേരളത്തില്‍ നിലവിലുള്ളത് തമ്പുരാന് ഭരണമല്ല ജനാധ്യപത്യമാണെന്ന് മന്ത്രി എം.എം. മണി മനസിലാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്.
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐക്കെും മാധ്യമങ്ങള്‍ക്കുമെതിരെ മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായികുന്നു അദ്ദേഹം. എം.എം. മണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആ കാര്യങ്ങള്‍ മന്ത്രിസഭയിലാണ് ഉന്നയിക്കേണ്ടതെന്നും കയ്യേറ്റക്കാര്‍ക്കെതിരെയുള്ള ദേവികുളം സബ്കളക്ടറുടെ നടപടി ശരിയാണെന്നും ശിവരാമന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി അടക്കം കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാറില്‍ മാധ്യമങ്ങളെ ജനങ്ങള്‍ നേരിടുന്നതിനെ കുറിച്ച് മണി എന്താണ് ഉദേശിച്ചതെന്ന് മനസിലായില്ല. കയ്യേറ്റക്കാരുടെ രാഷ്ട്രീയം ഏതാണെങ്കിലും നടപടിയെടുക്കണം എന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ സിപിഐയെയും മാധ്യമപ്രവര്‍ത്തകരെയും അവഹേളിച്ച് മന്ത്രി മണി വണ്ണപ്പുറത്ത് പ്രസംഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: