വ്യാപാരികളെ വിശ്വാസത്തിലെടുക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി

Friday 14 April 2017 9:22 am IST

മാനന്തവാടി : വ്യാപാരികളെ വിവിധ രംഗങ്ങളില്‍ വിശ്വാസത്തിലെടുത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേരളം സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍. ചില ഉദ്യോഗസ്ഥരുടെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി വ്യാപാരഭവനില്‍ നവീകരിച്ച എക്‌സിക്യുട്ടിവ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച ഷാജി എളപ്പുപാറ (കര്‍ഷകപുരസ്‌കാര ജേതാവ്), യൂസുഫ് ചിങ്കഌ, സജ്‌ന സജീവന്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് കെ. കെ.വാസുദേവന്‍ മെമന്റൊ നല്‍കി ആദരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ പ്രദീപശശി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്. കൗണ്‍സിലര്‍ ശോഭാ രാജന്‍. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ് ട്രഷറര്‍ കെ.കുഞ്ഞിരായിന്‍ ഹാജി. ട്രേഡ് യൂനിയന്‍ നേതാക്കളായ സി കുഞ്ഞബ്ദുള്ള.പി വാസു. പി ഷംസുദ്ദീന്‍.. ജില്ലാ ഭാരവാഹികളായ കെ.ടി.ഇസ്മാഈല്‍.കെ.കെ.അമ്മത്. കമ്പ അബ്ദുള്ള ഹാജി.എം. വി.സുരേന്ദ്രന്‍.എന്‍.വി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടരി പി.വി മഹേഷ് സ്വാഗതവും ഇ.എ നാസിര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.