ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന് ബാലകൃഷ്ണന് (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന് (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റു അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകള്‍ കത്തിനശിച്ചിട്ടുണ്ട്.
കെട്ടിടത്തില്‍ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഈ കെട്ടിടത്തിനു സമീപമുണ്ടായിരുന്ന കെട്ടിടങ്ങളില്‍ താമസിച്ച ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അവധി ദിവസമായതിനാല്‍ ആളുകള്‍ കുറവായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: