ലക്നൗ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി. മീററ്റ് -ലക്നൗ രാജ്യറാണി എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
രണ്ടു മാസം മുന്‍പും ഇവിടെ ട്രെയിന്‍ പാലം തെറ്റിയിട്ടുണ്ട്. മഹാകൗശല്‍ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ അന്ന് 50ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: