ഉറുദു സര്‍വകലാശാലയ്ക്ക് യുപിയില്‍ സ്ഥലം അനുവദിച്ച് യോഗി

Monday 22 May 2017 5:33 pm IST

ന്യൂദല്‍ഹി: ലക്‌നൗവില്‍ മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയ്ക്ക് കാമ്പസ് ഉണ്ടാക്കാന്‍ യുപി സര്‍ക്കാര്‍ ഭൂമി അനുവദിച്ചതായി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സഫര്‍ സുരേഷ് വാല. ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കഴ്ചയില്‍ അനുകൂല തീരുമാനമുണ്ടായതായി സുരേഷ് വാല വ്യക്തമാക്കി. രാജ്യത്തെ മുന്‍നിര കേന്ദ്രസര്‍വകലാശാലകളില്‍ ഒന്നായ ഉറുദു സര്‍വകലാശായ്ക്ക് രാജ്യത്ത് 11 കാമ്പസുകള്‍ ഉണ്ട്. എന്നാല്‍ യുപിയില്‍ ഒരു കാമ്പസിനു വേണ്ടിയുള്ള ആവശ്യം വര്‍ഷങ്ങളായി തുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. മുസ്ലീം യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ യുപിയിലെ കാമ്പസിന് കഴിയുമെന്നും സുരേഷ് വാല പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളുടെ നവീകരണവും ഇരുവരും ചര്‍ച്ച ചെയ്തു. നിലവില്‍ 48,000 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1998ലാണ് സര്‍വലാശാല സ്ഥാപിച്ചത്. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ് വാലയെ 2015ലാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി നിയമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.