കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി ദർശനം

Saturday 15 April 2017 12:05 pm IST

പനമരം:വയനാട്ടില്‍ വെണ്ണക്കണ്ണന്റെ പ്രതിഷ്ഠയുള്ള ഏറ്റവും പുരാതന ക്ഷേത്രമായ കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി ദർശ്ശനവും കൈനീട്ട വിതരണവും നടത്തി. 14 ന്പുലർച്ചെ 5.30 ന്‌ തുടങ്ങി ഉണ്ണിക്കണ്ണനെ കണികാണാൻ നിരവധി ഭക്തജനങ്ങൾ എത്തി. ക്ഷേത്രഭരണസമിതി പ്രസിഡണ്ട്‌ പി സി ചന്ദ്രശേഖരൻ ക്ഷേത്രത്തിലെത്തിയവർക്കെല്ലാം കൈനീട്ടം നൽക്കി. വിഷുവിന്‌ വിശേഷാൽ പഞ്ചാമൃതം വഴിപാട്‌ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ എല്ലാഭക്തർക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.