കര്‍ണാടകയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Monday 22 May 2017 4:55 pm IST

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ വയ് രി ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടകയിലെ ബെലാഗവിയിലുള്ള എന്‍ജിനിയറിങ് കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ടെന്നാണ് വിവരം. 50 പേരടങ്ങുന്ന സംഘത്തിലെ മറ്റ് മൂന്നു വിദ്യാര്‍ത്ഥികള്‍ കൂടി കടലില്‍ മുങ്ങിത്താണിരുന്നു. എന്നാല്‍ ഇവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.