ഉത്സവത്തിനിടെ യുവാവിന് കുത്തേറ്റ സംഭവം: ഒരാള്‍ പിടിയില്‍

Saturday 15 April 2017 4:38 pm IST

ചവറ: തേവലക്കര ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ചേരി കുമ്പളത്ത് വീട്ടില്‍ നിന്നും ചവറ മുള്ളിക്കാല അഖില്‍ഭവനത്തില്‍ വാടകയ്ക്ക് താമസക്കാരനായ രാജേഷ്(30) ആണ് പിടിയിലായത്. അരിനല്ലൂര്‍ മുള്ളിക്കല്‍മേക്കതില്‍ കാര്‍ലോസിന്റെ മകന്‍ ബ്രോണ്‍സി (26)യെ ആണ് കഴിഞ്ഞദിവസം ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രോണ്‍സിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ സിഐ ഗോപകുമാര്‍, തെക്കുംഭാഗം എസ്‌ഐ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.