ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസിന്റെ എച്ച്ആര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ എട്ടാംക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഏകദിന ശില്പശാല നടത്തി. കോ- ഓഡിനേറ്റര്‍ ജി. ഹരികുമാര്‍, എന്‍. രമാദേവി എന്നിവര്‍ ക്ലാസ് നയിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ അദ്ധ്യക്ഷനായി. ഡോ. ഡി. ഗംഗാദത്തന് നായര്‍, വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കെ.ജി. സാനന്ദന്, കെ.എസ്. വിനയകുമാര്‍, കെ. ഹരിദാസ്, സി.എസ്. അനന്തകൃഷ്ണന്, ഡി. മധു, ഡോ. രമാദേവി, പ്രൊഫ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: