എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗം ഇന്ന്

Saturday 15 April 2017 7:23 pm IST

ആലപ്പുഴ: എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന്റെ വാര്‍ഷിക പൊതുയോഗം ഇന്ന് മൂന്നിന് കിടങ്ങാംപറമ്പ് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, മൈക്രോ ഫിനാന്‍സ് മേഖലകളില്‍ യൂണിയന്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളും വരവു ചെലവു കണക്കുകളും അവതരിപ്പിക്കും. താലൂക്കിലെ വിവിധ ശാഖകളില്‍ നിന്ന് യൂണിയന്‍ വാര്‍ഷികയോഗ പ്രതിനിധികള്‍ പങ്കെടുക്കും. കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷനാകും. കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും പി. ഹരിദാസ് നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.