അരുര്: ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ കെല്‍ട്രോണ്‍ – കുമ്പളങ്ങി പാലം വരുന്നതോടെ എറണാകുളം ജില്ലയിലെ കുമ്പളങ്ങി നിവാസികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു.
വര്‍ഷങ്ങളായി ഇരു ഭാഗങ്ങളിലേയ്ക്കും യാത്രാസൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ബോട്ട്ചങ്ങാടത്തിലാണ് ജനങ്ങള്‍ ഇരുകരകളിലേയ്ക്കും യാത്ര ചെയിതിരുന്നത്.
കുമ്പളങ്ങി മേഖലയില്‍ നിന്നും അരുരിലേക്ക് എത്തിച്ചേരുന്നതിനുളള എളുപ്പ സഞ്ചാര മാര്‍ഗ്ഗമാണിത്. അരുര്- കുമ്പളങ്ങി പാലം വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പാലം നിര്‍മ്മാണത്തിന് 44.30 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു. പാലത്തിനോട് അനുബന്ധിച്ചുളള അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം അക്വയര്‍ ചെയുന്നതിനുളള നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: