ആലപ്പുഴ: നിയോജകമണ്ഡലത്തിലെആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ അക്ഷരപ്പച്ചഎന്ന പേരില്‍ ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് ഈ മാസം 25ന് തുടക്കമാകുമെന്ന് മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു. മെയ് 19 വരെ ദിവസവും രാവിലെ 9 മുതല്‍ 11.30 വരെ മുഴുവന്‍ വാര്‍ഡുകളിലും അക്ഷരപ്പച്ച അവധിക്കാല കളിക്കൂട്ടങ്ങള് നടത്തും.
കുടുംബശ്രീ, സിഡിഎസ്, എഡിഎസ് എന്നിവയ്ക്കാണ് വാര്‍ഡുതല കളിക്കൂട്ടങ്ങളുടെ സംഘാടനച്ചുമതല. മൂന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അക്ഷരജ്ഞാനം, സംഖ്യാബോധം, അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 24ന് രാവിലെ 10ന് പാതിരപ്പള്ളി എയ്ഞ്ചല്‍ കിങ് ഓഡിറ്റോറിയത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: