ചേര്‍ത്തല: ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പ്രഖ്യപിച്ചിട്ടുള്ള മിനിമം വേതനം നടപ്പാക്കുക, കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 20 ന് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. തൈക്കല്‍ സത്താര്‍ അദ്ധ്യക്ഷനായി. രാഹുലന്, ജവഹര്‍, ജയചന്ദ്രന്, പ്രസാദ്, മുരളീധരന് നായര്‍, കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: