ഭീകരത മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണി-ട്രംപ്

Monday 22 May 2017 2:01 pm IST

വാഷിങ്ടണ്‍: ഹിന്ദുമതമടക്കം ആഗോള തലത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്ക എക്കാലവും മതസ്വാതന്ത്ര്യത്തേയും ആരാധിക്കാനുള്ള അവകാശത്തേയും അംഗീകരിച്ചിട്ടുള്ള രാജ്യമാണ്. ഈ രാജ്യത്തിലേക്ക് ആദ്യ കാലത്ത് കുടിയേറിയവര്‍ തൊട്ട് ഈ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. ഈ സ്വതന്ത്ര്യം ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കിട്ടുന്നില്ല എന്നതാണ് ദു:ഖകരം. ഈ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഭീകരതയാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നു ഭേദമില്ലാതെ എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാനും സ്വതന്ത്രമായി ആരാധിക്കാനുമുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഭീകരര്‍ നശിപ്പിക്കുന്നത്, ട്രംപ് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.