ഭാഗ്യക്കുറി സമ്മാനഘടന പരിഷ്‌കരിക്കും: മന്ത്രി

Monday 22 May 2017 3:39 pm IST

ചേര്‍ത്തല: ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിഷ്‌കരിച്ച് വില കുറയ്ക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഭാഗ്യക്കറി വകുപ്പിന്റെ ചേര്‍ത്തല സബ്ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ വിറ്റുവരിന്റെ 40 ശതമാനമാണ് സമ്മാനമായി നല്‍കുന്നത്. ഇത് 45 ശതമാനമായി ഉയര്‍ത്തും. ടിക്കറ്റ് വില 50 രൂപയില്‍ നിന്ന് 30 രൂപയായി കുറയ്ക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അന്യസംസ്ഥാന ലോട്ടറി മാഫിയ ആസൂത്രിതനീക്കം നടത്തുന്നുണ്ട്. ഭാഗ്യക്കുറിയുടെ വ്യാജ ടിക്കറ്റ് അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്താണ് ഇവര്‍ ഏജന്റുമാരെയും വില്‍പനക്കാരെയും കബളിപ്പിക്കുന്നത്. ചരക്ക് സേവന നികുതി നിയമം പ്രാബല്യത്തിലാകുന്നതോടെ ഇതര സംസ്ഥാന ലോട്ടറിക്കാര്‍ക്കും കേരളത്തില്‍ വില്‍പന സാധ്യമാകും. ഇതിനെ അതിജീവിക്കാന്‍ ഏജന്റുമാരുടെയും വില്‍പനക്കാരുടെയും പിന്തുണയോടെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കേരള ഭാഗ്യക്കുറി ഏജന്റുമാരെ ഇതര സംസ്ഥാന ലോട്ടറി വില്‍ക്കാന്‍ അനുവദിക്കില്ല. മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.