ചെങ്ങന്നൂര്‍: നഗരസഭയില്‍ 41-ാം ബൂത്തില്‍ വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അന്‍പതിലധികം പേര് ബിജെപിയില്‍ ചേര്‍ന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 17 കുടുംബങ്ങളാണ് ബിജെപിയില്‍ എത്തിയത്.
കരുവേലിപ്പടി മുക്കത്ത് ഹാളില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ഉദ്ഘാടനവും അംഗത്വ വിതരണവും ന്യൂനപക്ഷ മോര്‍ച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജന്. കെ. മാത്യു നിര്‍വ്വഹിച്ചു. ബിജെപി നഗരകഭ കമ്മറ്റി പ്രസിഡന്റ് ബി.ജയകുമാര്‍ അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ശ്യാമള കൃഷണകുമാര്‍, രമേശ് പേരിശ്ശേരി, വത്സലകുഞ്ഞമ്മ, അനില്‍ ജോണ്‍, എസ്.വി. പ്രസാദ്, ബാബു ചാമക്കാല, ഐസക് തോമസ് പൂവത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: