ആലപ്പുഴ: ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ഡിവിഷണല്‍ വാര്‍ഷിക സമ്മേളനം നടന്നു. സര്‍ക്കിള്‍ പ്രസിഡന്റ് വിജയന് പകരത്ത് അദ്ധ്യക്ഷനായി. ഭാരവാഹികളായി യഥാക്രമം ക്ലാസ്ത്രീ വിഭാഗത്തില്‍ നിന്ന് രാധാശരണ് (പ്രസിഡന്റ്), കെ.കെ. ബാലന്‍പിള്ള (സെക്രട്ടറി), എന്‍.വി. ദേവരാജന്‍ (ട്രഷറര്‍), ബിനു ഗോപിനാഥ് ( കമ്മറ്റിയംഗം) എന്നിവരെയും ക്ലാസ് ഫോര്‍ യൂണിയന് ഭാരവാഹികളായി ജയകുമാര്‍ (പ്രസിഡന്റ്), പ്രസാദ് (സെക്രട്ടറി), രാധാമണി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പൊതുസമ്മേളനത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളും കേന്ദ്ര ജീവനക്കാരുടെ പങ്കും എന്ന വിഷയത്തില്‍ മഹാദേവന്, ഷിബു എന്നിവര്‍ ക്ലാസെടുത്തു. ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തുകയും ഏഴാം ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് യഥാസമയം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളഘടന നടപ്പാക്കുകയും വനിതാ ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കുകയും ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: