ചാലക്കുടി:മേലൂരില്‍ മോട്ടാര്‍ ബൈക്ക് സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കല്ലൂക്കുത്തി കിഴക്കുംചേരി ചന്ദ്രശേഖരന്റെ മകന് നിധിന്(27),ഋഷികേശ് മകന് അനീഷ് എന്ന അനില്‍കുമാര്‍(34)എന്നിവരാണ് മരിച്ചത്. എലിഞ്ഞിപ്ര മുല്ലക്ക നാരായണന് മകന് അനു(25)വിനെ പരിക്കുകളോടെ തൃശൂരിലൂടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മേലൂര്‍ ജംഗ്ഷനില്‍ വെളളിയാഴ്ച മൂന്ന് മണിയോടെ ആയിരുന്നു അപകടം.
മേല്ലൂര് കൂവ്വാക്കാട്ട് ഭാഗത്ത് നിന്ന് വന്ന അനീഷിന്റെ സൂക്കൂട്ടര് നിയന്ത്രണം വിട്ട് നിധിന്റെ മോട്ടോര്‍ ബൈക്കില്‍ നേരിട്ട് ഇടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് തെറിച്ച് റോഡിലേക്ക് വീണ മൂന്നു പേരേയും ആശുപത്രിയില്‍ എത്തിക്കുവാന്‍ വാഹനങ്ങള്‍ ലഭിക്കാതെ അര മണിക്കൂറിലധികം റോഡില്‍ കിടന്നു.പിന്നീട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അനീഷ് മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ നിധിനേയും,അനുവിനേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിധിന് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങല്‍ സംസ്ക്കരിച്ചു.കൊരട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: