പരുന്തുംപാറയില്‍ മാലിന്യം നിക്ഷേപിക്കുന്നു

Saturday 15 April 2017 9:43 pm IST

പീരുമേട്: ടൂറിസ്റ്റ് കേന്ദ്രമായ പരുന്തുംപാറയില്‍ മാലിന്യം നിറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നത്. നിരവധി അനധികൃത കടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂവക ഭൂമി കയ്യേറി കടകള്‍ നിര്‍മ്മിച്ചിട്ടും വേണ്ട ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇവിടങ്ങളിലെ മാലിന്യം പരിസരങ്ങളിലും കൊക്കയിലേയ്ക്കുമാണ് തള്ളുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊക്കയുടെ താഴ്ഭാഗങ്ങളിലുള്ള വന്യമൃഗങ്ങള്‍ക്കും ഭീഷണിയാകാറുണ്ട്. പരുംന്തുംപാറ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നിരവധിയുള്ള മേഖലയാണ്. ടൂറിസ്റ്റ് കേന്ദ്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.