കൊടകര: വെള്ളിക്കുളങ്ങരക്കടുത്ത് പത്തരക്കുണ്ടില്‍ വീണ്ടും പുലിയിറങ്ങി പോത്തിനെ കൊന്നു.കഴിഞ്ഞ വര്‍ഷം പലപ്പോഴായി ഏഴു പോത്തുകളെ പുലി കൊന്നിരുന്നു.കട്ടക്കയം രാരിച്ചന്റെ പറമ്പിലാണ് പുലിശല്യം പതിവായിരിക്കുന്നത്.വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പറമ്പ് സ്ഥിതി ചെയ്യുന്നത്.പറമ്പിനു ചുറ്റും വൈദ്യുതി കമ്പിവേലി കെട്ടിയിട്ടും ഇത് മറികടന്നാണ് പുലിയെത്തുന്നത് എന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: