തൃശൂര്‍: ബിഡിജെഎസ് പിന്നോക്കക്കാര്‍ക്കായി ഭൂസമരം തുടങ്ങുമെന്ന് ജന.സെക്രട്ടറി ടി.വി.ബാബു. കേരളം ഭരിച്ച ഇടതു-വലതുമുന്നണികള്‍ എല്ലാക്കാലത്തും കുത്തകകള്‍ ഭൂമി തട്ടിയെടുക്കുന്നതിനെ പിന്തുണയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
അതിന്റെ തുടര്‍ച്ചയാണ് മെത്രാന് കായല്‍ നികത്താനും എസ്റ്റേറ്റുകളില്‍ കൃത്രിമം കാണിക്കാനും സന്തോഷ് മാധവന്റെ ബിനാമിക്കമ്പനിക്ക് ഭൂമി തിരികെ നല്‍കാനും കാലാവധി കഴിഞ്ഞ പാട്ടഭൂമികള്‍ കൈവശം വയ്ക്കാന്‍ കുത്തകകളെ സഹായിക്കാനുമുള്ള ഉത്തരവുകള്‍. രണ്ടാം ഭൂപരിഷ്കരണം അനിവാര്യമാണെന്നും ടി.വി.ബാബു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: