ബിജെപിയുടെ കൊടികള്‍ നശിപ്പിച്ചു

Saturday 15 April 2017 10:16 pm IST

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ ബിജെപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നാട്ടിയിരുന്ന കൊടികളും കൊടിമരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മരങ്ങാട്ടുപിള്ളി, ആണ്ടൂര്‍, ഇല്ലിക്കല്‍, കുറിച്ചിത്താനം, വളക്കുഴി, മണ്ണയ്ക്കനാട് മേഖലകളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന യുവാക്കളാണ് അക്രമം നടത്തുന്നതെന്ന് ആരോപണമുണ്ട്. രാത്രിയുടെ മറവിലാണ് അക്രമം നടത്തുന്നത്. ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മരങ്ങാട്ടുപിള്ളി മേഖലയില്‍ അക്രമം സൃഷ്ടിക്കുവാന്‍ ചിലര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് വ്യാപകമായി ബിജെപി യുടെ കൊടികള്‍ നശിപ്പിക്കപ്പെട്ടതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ പറഞ്ഞു. യോഗത്തില്‍ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റ്റി. എ ഹരികൃഷ്ണന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.അക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ ഏകകണ്‌ഠേന തീരുമാനിച്ചു. വിവിധ ബൂത്തുകളില്‍ ബിജെപി സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചൈത്ര തെരേസ ജോണ്‍ ഐപിഎസ്‌വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.