കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷം

Saturday 15 April 2017 10:16 pm IST

കോട്ടയം: ഒരു വര്‍ഷം നീളുന്ന കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 28ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കമാകും. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ മാത്യൂ മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പൗവത്തില്‍,ബിഷപ്പുമാരായ മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നായി നാം മുന്നോട്ട് എന്ന സഭാ പ്രബോധന രേഖയെ ആസ്പദമാക്കി സെമിനാറുകള്‍, ക്യാമ്പുകള്‍, മിഷന്‍ കേന്ദ്രങ്ങള്‍ ദത്തെടുക്കല്‍, ഭവനിര്‍മ്മാണ പദ്ധതി, പഞ്ചായത്ത്തല സമിതികള്‍ക്ക് രൂപം നല്‍കുക, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, നിവര്‍ത്തന പ്രക്ഷോഭണം, പൗരസമത്വ പ്രക്ഷോഭണം, വിമോചന സമരം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാവേദികള്‍, അന്താരാഷ്ട്ര അല്‍മായ സംഗമം, ശതാബ്ദി മെമ്മോറിയല്‍ കെട്ടിട ശിലാസ്ഥാപനം, മുഴുവന്‍ അല്‍മായര്‍ക്കും കത്തോലിക്കാ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുക തുടങ്ങിയ പരിപാടികള്‍ക്ക് ശതാബ്ദി വര്‍ഷത്തില്‍ രൂപം നല്‍കിയിട്ടുണ്ട്.ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ശതാബ്ദി സമാപന സമ്മേളനം തൃശൂരില്‍ നടത്തുവാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കോട്ടയത്ത് നടക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ആലോചനായോഗം ഏപ്രില്‍ 17 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കഞ്ഞിക്കുഴിയിലുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ കേന്ദ്ര ഓഫീസില്‍ വച്ച് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.