കടുത്തുരുത്തി: റോഡില്‍ കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ കയറി ബൈക്ക് മറിഞ്ഞു പത്രപ്രവര്ത്തകന് പരിക്കേറ്റു. മലയാള മനോരമ കടുത്തുരുത്തി ലേഖകന്‍ ഞീഴൂര്‍ പാഴ്ത്തുരുത്ത്്് പുളിക്കില്‍ ബിജു പുളിക്കനാ(38)ണ് പരിക്കേറ്റത്. വലത് കൈയ്യും കാലുകള്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്്.ശനിയാഴ്ച രാവിലെ 9.30ന് ഞീഴൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചു വരുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ബൈക്ക് മൈറ്റല്കൂനയില് കയറുകയായിരുന്നു.ഞീഴൂര്‍ പഞ്ചായത്ത്് ഓഫീസിന്റെ നവീകരണത്തിന് വേണ്ടി ഇറക്കി ഇറക്കിട്ടിരുന്ന മെറ്റല്‍ വീതി കുറഞ്ഞ മെയിന്‍ റോഡിലേക്ക്്് ഇറങ്ങി കിടന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ ബിജുവിനെ നാട്ടുകാര്‍ മുട്ടുച്ചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: