ന്യൂദല്‍ഹി: പോലീസ് നടപടിയെച്ചൊല്ലി കേരളത്തില്‍ സിപിഎം-സിപിഐ പോര് കനക്കുന്നതിനിടെ സര്‍ക്കാരിനും പോലീസിനും രൂക്ഷ വിമര്‍ശനവുമായി സിപിഐ കേന്ദ്ര നേതൃത്വം. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിനെതിരായ പോലീസ് നടപടി കിരാതമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി.
പോലീസ് തുടര്‍ച്ചയായി ഗുരുതര വീഴ്ചകള്‍ വരുത്തുന്നു. പല വിഷയങ്ങളിലും തെറ്റായ നിലപാടുകളാണ് പോലീസിന്റേത്. പോലീസ് നടപടിയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന ഘടകത്തിനെതിരെ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ജനറല്‍ സെക്രട്ടറി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
സിപിഐ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയായി തങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം തന്നെയാണെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.
തര്‍ക്കങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. കേന്ദ്ര നേതാക്കളും വിഷയം സംസാരിക്കും. വിമര്‍ശനത്തിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: