മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

Monday 22 May 2017 3:19 pm IST

ബ്രസല്‍സ്: യുറോപ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുെൈണറ്റഡിന് സമനില.കരുത്താരായ മാഞ്ചസ്റ്ററിനെ ആന്‍ഡെര്‍ലെക്ടാണ് സമിനിലയില്‍ തളച്ചത്.1-1. കളിയവസാനിക്കാന്‍ നാലു മിനിറ്റുളളപ്പോള്‍ ലീയാന്‍ഡര്‍ ഡെന്‍ഡോണ്‍ക്കര്‍ നേടിയ ഗോളിലാണ് ആന്‍ഡെര്‍ലെക്ട് സമനില നേടിയത് . ജോസ് മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു മത്സരത്തില്‍ ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അവസാന നിമിഷങ്ങളില്‍ ആന്‍ഡെര്‍ലെക്ട് ഗോള്‍ നേടി സമനില പിടിച്ചു. തുടക്കത്തില്‍ ആന്‍ഡെര്‍ലെക്ടാണ് കളംനിറഞ്ഞുകളിച്ചത്. എന്നാല്‍ മത്സരം പൂരോഗമിച്ചതോടെ മത്സരത്തി്വെന്റ നിയന്ത്രണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റെടുത്തു.36-ാം മിനിറ്റില്‍ അവര്‍ മുന്നിലുമെത്തി. ഹെന്റിക്ക് മിഖിട്രായനാണ് ഗോള്‍ നേടിയത്. യുറോപ ലീഗില്‍ എവേ മത്സരത്തില്‍ ഹെന്റിക്കിന്റെ തുടര്‍ച്ചയായ നാലാം ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ആന്‍ഡെര്‍ലെക്ട് തകര്‍ത്തുകളിച്ചു.ഒന്നു രണ്ടു തവണ അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. എന്നാല്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു.86-ാം മിനിറ്റില്‍ ലീയാന്‍ഡര്‍ നിര്‍ണായക ഗോളിലുടെ അവരെ തോല്‍വിയില്‍ നിന്ന് കരകയറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.