പട്ടികജാതി മോര്‍ച്ച അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

Saturday 15 April 2017 11:32 pm IST

തിരുവനന്തപുരം: പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. തൈക്കാട് മാരാര്‍ജി ഭവനില്‍ നടന്ന അനുസ്മരണ യോഗം പട്ടികജാതി വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ പ്രവര്‍ത്തനും ത്യാഗജ്ജ്വലമായ ജീവിതവും രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ക്ക് എന്നും പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്നതാണെന്ന് അഡ്വ.പി. സുധീര്‍ അഭിപ്രായപ്പെട്ടു. അംബേദ്കറുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനുതകുന്ന പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും സുധീര്‍ പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം അഡ്വ. വി. സന്ദീപ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ മോഹനന്‍, വിളപ്പില്‍ശാല സന്തോഷ്, വൈസ് പ്രസിഡന്റ് വര്‍ക്കല ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.