ദേവികുളം സബ് കളക്ടര്‍ക്ക് പോലീസ് സംരക്ഷണം

Monday 22 May 2017 3:33 pm IST

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സിപിഎം സംഘം കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് സബ് കളക്ടര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ഒരു എസ്‌ഐയും രണ്ട് വനിത പോലീസുകാരും നാല് പോലീസുകാരും അടങ്ങുന്ന സംഘം കയ്യേറ്റം ഒഴിപ്പിക്കാന്‍ പോകുമ്പോള്‍ റവന്യൂ സംഘത്തിനൊപ്പമുണ്ടാകും. ദേവികുളം താലൂക്ക് ഓഫീസിലാണ് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ദേവികുളത്തുണ്ടായ അക്രമ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജില്ലാ പോലീസ് ചീഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയപ്പോള്‍ പോലീസിനെ അറിയിക്കാതിരുന്നത് റവന്യൂ സംഘത്തിന് സംഭവിച്ച വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവികുളത്തെ പോലീസ് നിഷ്‌ക്രീയത്വം സംബന്ധിച്ച അന്വേഷണം ജില്ലാകളക്ടര്‍ നേരിട്ട് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.