വര്‍ക്കല: കിണറിനുള്ളില്‍ കാണപ്പെട്ട മാനസിക രോഗിയായ യുവാവിനെ രക്ഷപ്പെടുത്തി. വെന്നികോട് പണയില്‍ വീട്ടില്‍ രാഹുല്‍ (29) നെയാണ് വര്‍ക്കല സബ്ബ് രജിസ്ട്രാര്‍ ഓഫിസിലെ കിണറിനുള്ളില്‍ നിന്നും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മാനസിക രോഗിയായ ഇയ്യാള് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സക്ക് കൊണ്ട് പോകുന്ന വഴിയില്‍ നിലക്കാമുക്കില്‍ വച്ച് കാണാതാവുകയായിരുന്നു. റോപ്പ് വഴി കിണറ്റിലിറങ്ങിയ ഇയ്യാളെ ഇന്നലെ രാവിലെ സബ്ബ് രജിസ്ട്രാര്‍ ഓഫിലെ ജീവനക്കാരന് വെള്ളം കോരാന്‍ ചെന്നപ്പോഴാണ് കാണപ്പെട്ടത്. പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അവശനിലയിലായ ഇയ്യാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: